Monday, April 25, 2011

ഒരു ഡൌട്ട്‌


ഒരു ദിവസം കുടുംബത്തില്‍ അന്താക്ഷരി മഹോത്സവം നടത്തി. അത്‌ മടുത്തപ്പൊ, അക്ഷരമാലയിലെ ഓരോ അക്ഷരവും വച്ചുള്ള പാട്ടുകള്‍ പാടാന്‍ തുടങ്ങി. സ്വരങ്ങളുടെ അവസാനമെത്തിയപ്പൊ, നഴ്സറി കുട്ടികള്‍ ആനയെ വരച്ചത്‌ പോലെയുള്ള അക്ഷരം കണ്ട്‌ ഞെട്ടി.

"അഃ"

രണ്ട്‌ മുട്ടയിട്ട "അ". അത്‌ വച്ച്‌ ഒരു പാട്ടു പോലും ഇന്നുവരെ എഴുതാത്തതു കഷ്ടമാണ്‌.
പിന്നെ, അത്‌ കണ്ടില്ലെന്ന്‌ നടിച്ച്‌ കുറേ ദൂരം ചെന്നപ്പൊ,ദാ കെടക്കണൂ വ്യഞ്ജനങ്ങളിലെവില്ലന്‍. ഒന്നാം ക്ളാസ്സില്‍, "മീന്‍" എന്നറ്‍ത്ഥം വരുന്ന, "ഝഷം" എന്ന വാക്ക്‌ പഠിപ്പിക്കാന്‍ വേണ്ടി മാത്രം മലയാളത്തില്‍ തുന്നിച്ചേറ്‍ത്ത അക്ഷരം.ഒരു പക്ഷെ 'അന്‍പത്തിയൊന്ന്‌' എന്ന സംഖ്യ തികയ്ക്കാന്‍ വേണ്ടി തിരുകിക്കയറ്റിയ സാധനം. അത്‌വച്ച്‌ ഒരു സിനിമാപ്പാട്ടു പോലുമില്ല..


 ഇതിനെ അന്‍പത്തൊന്ന്‌ തികയ്ക്കാന്‍ വേണ്ടി മാത്റം കുത്തിക്കയറ്റിയതല്ലാതെ പിന്നെ എന്താണ്‌?

കുട്ടികളുടെ പഠന ഭാരം കുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ ആലോചിക്കുന്നുവെങ്കില്‍, ഈ അക്ഷരം എടുത്തു കളയാന്‍ ശുപാര്‍ശ. മത്സ്യത്തെ "ഝഷം" എന്നു വിളിക്കും എന്ന അറിവ്‌ ഒരു അധിക വിഷയമായി വലിയ ക്ളാസ്സുകളില്‍ ഉള്‍പ്പെടുത്താം.

"അഃ" കളയണ്ട, കിടന്നോട്ടെ. വിസര്‍ഗ്ഗം കൊണ്ട്‌ കുറേ ഉപകാരങ്ങല്‍ ഉള്ളതല്ലെ? "ഝ" കളയുകയാണെങ്കില്‍ അന്‍പത്‌ എന്ന റൌണ്ട്‌ ഫിഗര്‍ കിട്ടുകയും ചെയ്യും. ഇനി അത്‌ ഇഷ്ടമല്ലെങ്കില്‍ വേറെ ഒരു അക്ഷരം ചേറ്‍ക്കാം.


എന്‌റെ കണക്കു കൂട്ടലില്‍ ഒരു സ്വരത്തിനുള്ള സാധ്യത കാണുന്നുണ്ട്‌.
"ഇല്ല" എന്നു പറയാനും പട്ടിയെ വിളിക്കാനും ഒരു പോലെ ഉപയൊഗിക്കുന്ന, പല്ലി ചില്ലയ്ക്കുന്ന പോലെയുള്ള ഒരു ശബ്ദമില്ലെ? ആ.. അത്‌ തന്നെ.. കണ്ടോ? അതു ഒന്നു എഴുതാന്‍ യാതൊരു നിവൃത്തിയുമില്ല. അപ്പൊഴണ്‌ ഒരാവശ്യവുമില്ലാത്ത "ഝ".


ഭാഷാപ്റേമികളേ. ക്റിയാത്മകമായി ചിന്തിച്ചൂടെ?

ഓരോ അക്ഷരത്തെറ്റിനും യാതൊരു ദാക്ഷിണ്യവുമില്ലാതെ അര മാറ്‍ക്ക്‌ വീതം കുറയ്ക്കുന്ന മലയാള വാദ്ധ്യാന്‍മാരെ, ഒന്നു സഹായിച്ചൂടെ?

വിവരക്കേടാണെങ്കില്‍ പൊറുക്കുക.

No comments:

Post a Comment